യോഗിക്കും അമിത് ഷായ്ക്കും കക്കൂസ് ട്രോളുകള്‍ | Oneindia Malayalam

2017-10-05 3

As the media frenzy heightens over UP CM Yogi Adityanath's visit to Kerala for the BJP's Padayatra rally in the state, the CPM has decided to counter the hype with some snark.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ച അതേ ദിവസം തന്നെയായിരുന്നു ബിജെപിയുടെ ജനരക്ഷാ യാത്രയും ആരംഭിച്ചത്. ദിലീപിന്‍റെ ജാമ്യത്തില്‍ ജനരക്ഷായാത്ര മുങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഏതായാലും അതിന് ശേഷവും വലിയ മാറ്റമൊന്നും ഇല്ല. കേരളം ഉത്തര്‍ പ്രദേശിലെ ആശുപത്രികള്‍ കണ്ട് പഠിക്കണം എന്ന് യോഗി പറഞ്ഞത് വലിയ വിവാദമായിരുന്നു. അതിനിടെയാണ് ജാഥയ്ക്കിടെ ചിലര്‍ സിപിഎമ്മിന് ജയ് വിളിച്ചത്. ഏതായാലും യോഗിയെയും ബിജെപിയെയും ട്രോളി ട്രോളന്മാര്‍ രംഗത്തെത്തി.